വിജയ് സേതുപതിയെ ചവിട്ടിയാൽ ആയിരത്തൊന്ന് രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി

0
86

നടൻ വിജയ്‌ സേതുപതിയെ ചവിട്ടുന്നവർക്ക്‌ 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദു മക്കൾ കക്ഷി. ഓരോ ചവിട്ടിനും 1001 രൂപ നൽകുമെന്നാണ്‌ ഹിന്ദു മക്കൾ കക്ഷി നേതാവ്‌ അർജുൻ സമ്പത്തിന്റെ പ്രഖ്യാപനം. വിജയ് സേതുപതി സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് സംഘടന അക്രമത്തിന്‌ ആഹ്വാനം നൽകിയിരിക്കുന്നത്‌.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലെത്തിയത്. കഴിഞ്ഞ ദിവസം ബംഗളൂരു എയർപോർട്ടിൽ യാത്രക്കാരൻ വിജയ്‌ സേതുപതിയെയും സംഘത്തേയും ആക്രമിക്കുന്ന വീഡിയോയും മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്‌.