ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ മാവേലിക്കരയില്‍ അറസ്റ്റിൽ

0
81

മാവേലിക്കരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ എസ്‌ഡിപിഐ ശ്രമം. ഞായറാഴ്‌ച രാത്രിയാണ് സംഭവം. മാവേലിക്കര എസ്എഫ്‌ഐ മുൻ ലോക്കൽ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖലാ കമ്മിറ്റിയംഗവുമായ അരുൺകുമാറിനെതിരെ ആണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്‌.

സംഭവത്തിൽ അഞ്ച് എസ്‌ഡിപിഐ പ്രവർത്തർ പൊലീസ്‌ പിടിയിലായിട്ടുണ്ട്‌. ഷമീർ, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരാണ് പിടിയിലായത്‌. വെട്ടേറ്റ്‌ ഗുരുതരമായി പരിക്കേറ്റ അരുൺകുമാറിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.