കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് തുടരുന്നു.പണിമുടക്കില്‍ ഭൂരിഭാഗം സര്‍വീസുകളും മുടങ്ങിയതോടെ പൊതുജനം വലഞ്ഞു.
തിരുവനന്തപുരത്തുനിന്ന് രണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് ഇതുവരെ പുറപ്പെട്ടത്. കോഴിക്കോട്ടുനിന്ന് മൂന്ന് സര്‍വീസുകള്‍ പുറപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എത്താതിരുന്നതോടെ എറണാകുളം ഡിപ്പോയില്‍നിന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല.ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്.
കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു), കെഎസ്ടിഇഎസ്(ബിഎംഎസ്) സംഘടനകള്‍ 24 മണിക്കൂറും ടിഡിഎഫ്(ഐഎന്‍ടിയുസി), കെഎസ്ടിഇയു (എഐടിയുസി) സംഘടനകള്‍ 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, കൂടുതല്‍ സര്‍വീസ് ആരംഭിച്ച് വരുമാനം വര്‍ധിപ്പിക്കുക, എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.