മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; 11 രോഗികള്‍ക്ക് ദാരുണാന്ത്യം

0
63

മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ വന്‍തീപിടിത്തം. 11 രോഗികള്‍ മരണപ്പെട്ടു. അഹമ്മദ് നഗറിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. 25 ഓളം രോഗികള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

മറ്റു വാര്‍ഡുകളിലേക്കും തീ പടര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.