Wednesday
17 December 2025
26.8 C
Kerala
HomeHealthപ്രമേഹ ലക്ഷണങ്ങള്‍ നിങ്ങളുടെ കൈയിലെ നഖങ്ങളില്‍ ഒളിഞ്ഞിരിക്കാമെന്ന് വിദഗ്ധര്‍

പ്രമേഹ ലക്ഷണങ്ങള്‍ നിങ്ങളുടെ കൈയിലെ നഖങ്ങളില്‍ ഒളിഞ്ഞിരിക്കാമെന്ന് വിദഗ്ധര്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് പ്രമേഹത്തിന്റെ ഇരകളാകുന്നത്. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കണ്ടുവരുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത്.

പല കേസുകളിലും, പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്, എന്നാല്‍ ഒരു വ്യക്തിയുടെ കൈകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. പ്രമേഹത്തിന്റെ ചില ലക്ഷണങ്ങള്‍ ഒരാളുടെ കൈയിലെ നഖങ്ങളില്‍ ഒളിഞ്ഞിരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു പഠനമനുസരിച്ച്, പ്രമേഹം ബാധിച്ചവരില്‍ രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാണപ്പെടുന്നു. നഖങ്ങള്‍ക്ക് ചുറ്റുമുള്ള ചുവപ്പ് പ്രമേഹത്തെ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, നഖത്തിന്റെ പുറംതൊലിയിലും (നഖങ്ങളുടെ വെളുത്ത ഭാഗം) ശ്രദ്ധ നല്‍കണം. കൈകളിലെ നഖങ്ങളില്‍ മാത്രമല്ല, കാലുകളിലെ നഖങ്ങളിലും പ്രത്യേകം ശ്രദ്ധ വേണം. പ്രമേഹ രോഗികളില്‍ ഒനികോമൈക്കോസിസ് എന്ന ഫംഗസ് അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവരില്‍, നഖങ്ങളുടെ നിറം മഞ്ഞയായി മാറിയേക്കാം, നഖങ്ങളുടെ ഉപരിതലത്തിലെ മിനുസത നഷ്ടപ്പെടും. പ്രമേഹമുള്ളയാള്‍ക്ക് അമിതമായി മൂത്രംപോകുന്നു. ഇതുകൂടാതെ, നിങ്ങള്‍ക്ക് വളരെ ദാഹം അനുഭവപ്പെടുകയോ അല്ലെങ്കില്‍ പെട്ടെന്ന് ശരീരഭാരം കുറയുകയോ ചെയ്താല്‍, ഇവയും പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ഉണങ്ങാത്ത മുറിവുകള്‍, കണ്ണുകള്‍ മങ്ങല്‍ എന്നിവയും പ്രമേഹത്തിന്റെ ഗുരുതരമായ ലക്ഷണങ്ങളാണ്.

RELATED ARTICLES

Most Popular

Recent Comments