അനുപമയുടെ ഹേബിയസ് കോര്‍പസ് ഹൈക്കോടതി സ്വീകരിച്ചില്ല; കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ലെന്ന് കോടതി

0
87

പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ കുഞ്ഞിനെ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. കുടുംബകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വ്യക്തത വേണമെന്ന് കുടുംബ കോടതി അറിയിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും പരാതിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.