മഴയിൽ തകർന്ന വീട് മന്ത്രി സന്ദർശിച്ചു

0
66

മഴയിൽ തകർന്ന വീട് മന്ത്രി സന്ദർശിച്ചു. എസ്.എൻ.ഡി.പി പിരപ്പൻകോട് ശാഖാ കമ്മിറ്റി അംഗവും മാണിക്കൽ പഞ്ചായത്തിൽ കൊപ്പം വാർഡിൽ ദിവാകര പണിക്കർ മെമ്മോറിയൽ നീന്തൽകുളത്തിന് സമീപം തെങ്ങുവിള വീട്ടിൽ രാജേന്ദ്രന്റെ വീടാണ് മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചത്.

വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ വീട് പൂർണമായും തകർന്നിരുന്നു. ശാഖയുടെ ഇടപെടലിനെ തുടർന്ന്‌ മന്ത്രി ജി.ആർ. അനിൽ സ്ഥലം സന്ദർശിക്കുകയും വില്ലേജ് അധികാരികൾക്കും വാർഡ് മെമ്പർക്കും പഞ്ചായത്തിനും അടിയന്തര ഇടപെടൽ നടത്തി പുതിയ വീട് നിർമ്മിക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു. അഡ്വ. രാധകൃഷ്ണൻ, കൊപ്പം വാർഡ് മെമ്പർ മഞ്ജു, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എസ്‌. അഭിലാഷ്, ആർ. സുനിൽ, ശാഖാ സെക്രട്ടറി ടി.വി. അജിമോൻ, ശാഖാ പ്രസിഡന്റ് കെ. രാജൻ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.