ജോജു ജോർജ് ക്രിമിനൽ, മുണ്ടു മടക്കിക്കുത്തി തറ ഗുണ്ടയായി സമരക്കാരോട് പെരുമാറി എന്ന് കെ സുധാകരൻ: കെ സുധാകരന്റെ അത്രയും കൂതറയല്ല എന്ന് സോഷ്യൽ മീഡിയ

0
40

പെട്രോൾ-ഡീസൽ വിലവർധനവിൽ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ സമരത്തിനെതിരെ വൈറ്റിലയിൽ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ജോജു ജോർജ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുൾപ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ നവമാധ്യമങ്ങളിൽ ജോജുവിനെ പിന്തുണച്ചുകൊണ്ട് ഒരു വിഭാഗം മുന്നോട് വന്നു. സമരം ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ ജങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആവരുത് എന്ന് പറഞ്ഞ ജോജു മാധ്യമങ്ങളോട് പ്രതിഷേധിച്ചു സംസാരിക്കുകയും ചെയ്തു.

കോൺഗ്രസിന്റെ വികാരം മാത്രമല്ല ഒരു സമൂഹത്തിന്റെ വികാരമാണ് ഇത്. ആ വികാരം പ്രകടിപ്പിക്കാൻ ഒരു ജനാധിപത്യരാജ്യത്ത് അവകാശമില്ലെങ്കിൽ പിന്നെ എന്താണ് അവകാശം. ഇത്രയും കടുത്ത അനീതി കാണിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധിക്കാൻ, ഒരു മണിക്കൂർ സമയമെങ്കിലും റോഡ് ബ്ലോക്ക് ചെയ്തുള്ള സമരമൊക്കെ സ്വഭാവികമാണ്.

എന്നാൽ ആ സമരത്തിന് ഇടയിൽ ആശുപത്രിയിൽ പോകണ്ടവരും മറ്റാവശ്യങ്ങൾക്കായി ഇറങ്ങിയവരുടെയും അവകാശത്തിനു ഇ ജനാധിപത്യരാജ്യത്ത് വിലയിലെ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

അദ്ദേഹം വിളിച്ചുകൂവുന്ന അസഭ്യമായ വാക്കുകളൊക്കെ ചാനൽ തുറന്നാൽ നമുക്ക് കാണാം. എല്ലാവരും ഇത് കാണുന്നുണ്ട്. അദ്ദേഹം മുണ്ടും മാടിക്കുത്തി പോകുകയാണ്. ഒരു തറഗുണ്ട പോലെ അവിടെ പെരുമാറി, സമരക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട്, അപമര്യാദയായി പെരുമാറിയതിന് പൊലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയേയും സമൂഹത്തിനേയും ബോധ്യപ്പെടുത്താൻ പറ്റുന്ന നടപടിയാകണം,’ സുധാകരൻ പറഞ്ഞു.

ജോജുവിന്റെ വാഹനം തകർത്തതിനേയും സുധാകരൻ ന്യായീകരിച്ചു. വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം. സമരക്കാർക്ക് നേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകർത്തത്. അല്ലെങ്കിൽ എത്രയോ വാഹനങ്ങൾ അവിടെ നിന്നിട്ടില്ലേ. മറ്റേതെങ്കിലും വാഹനത്തിന്റെ ചില്ല് പൊളിഞ്ഞോ,അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകർത്തെങ്കിൽ അതൊരു ജനരോഷത്തിന്റെ ഭാഗമല്ലേ, സ്വാഭാവികമല്ലേ, അതിലെന്തിരിക്കുന്നു അത്ഭുതം. ഇനി എപ്പോഴാണ് സമരം ചെയ്യേണ്ടത്. നിങ്ങൾ എന്താണ് പ്രതികരിക്കാത്തതെന്ന് ആളുകൾ ഞങ്ങളോട് ചോദിക്കുന്നു. ഇന്നലെ വരെ ആളുകൾ എന്നോട് ചോദിച്ചു. പ്രതിപക്ഷം പ്രതികരിക്കുന്നില്ലേ എന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്ന നാടാവുന്നു ഇത്.

ഞങ്ങൾ എന്തെങ്കിലും ദ്രോഹം ചെയ്‌തോ. ഒരു മണിക്കൂർ മാത്രമാണ് ഞങ്ങൾ സമരം ചെയ്തത്. ഇത് ഇത്രയും വലിയ കുറ്റമാണെന്ന് ആരും പറയില്ല. ഈ സമരത്തോടും സമരം തകർക്കാൻ ശ്രമിച്ച ജോജു എന്ന് പറയുന്ന ക്രമിനലിനോടും ഈ സർക്കാർ എങ്ങനെ പ്രതികരിക്കും എന്ന് നോക്കി നാളത്തെ കാര്യം ഞങ്ങൾ തീരുമാനിക്കും, സുധാകരൻ പറഞ്ഞു.