Sunday
11 January 2026
24.8 C
Kerala
HomePoliticsപൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തു

പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തു

പെട്രോൾ വിലവർധനവിൽ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ സമരത്തിനെതിരെ വൈറ്റിലയിൽ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്തു.

മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തിൽ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയിൽ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററിൽ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.

ഇതിന് പിന്നാലെയാണ് വാഹനത്തിൽ നിന്നിറങ്ങി ജോജു ജോർജ് പ്രതിഷേധിച്ചത്. ഇത്രയും ആളുകൾ മണിക്കൂറുകളായി ബ്ലോക്കിൽ കിടക്കുകയാണെന്നും ഇതൊരു ഷോയ്ക്ക് വേണ്ടിയല്ലെന്നുമായിരുന്നു വാഹനത്തിൽ നിന്നും ഇറങ്ങി നടന്നുകൊണ്ട് ജോജു പറഞ്ഞത്.

രണ്ട് മണിക്കൂറായി ആളുകൾ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോർജ് ചോദിക്കുന്നു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവർ നേടുന്നതെന്നും ജോജു ചോദിച്ചു.

RELATED ARTICLES

Most Popular

Recent Comments