അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിനാല്‍ ഹെഡ്മിസ്ട്രസിനെ പുറത്താക്കിയ സംഭവം; ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു

0
37

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാത്തതിന് ഭരണകൂടം തന്നെ സസ്പെന്‍ഡ് ചെയ്തുവെന്നാരോപിച്ച് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നല്‍കിയ ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു.

2021 ഡിസംബര്‍ 17 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസ് കാമേശ്വര്‍ റാവു മാറ്റിവെച്ചു.

ഓരോ വര്‍ഷവും 5,000 രൂപ ചാരിറ്റിയായി സമര്‍പ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന് ഹരജിക്കാരി പറഞ്ഞു. എന്നിരുന്നാലും, ഈ വര്‍ഷം, ‘സമര്‍പ്പണ’ത്തിനായി 15,000 രൂപയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 70,000 രൂപയും സംഭാവന നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടു.

ഭര്‍ത്താവിന്റെ മോശം ആരോഗ്യസ്ഥിതിയും തുടര്‍ന്നുള്ള ചികിത്സാച്ചെലവും കാരണം ഈ തുക തന്റെ സാമ്പത്തിക ശേഷിക്ക് അപ്പുറമാണെന്ന് ഹരജിക്കാരി പറഞ്ഞു. അതിനാല്‍, പറഞ്ഞ തുക നല്‍കാന്‍ വിസമ്മതിക്കുകയും പകരം 5,000 രൂപ നല്‍കുകയും ചെയ്തു. രാമക്ഷേത്രത്തിനായുള്ള സംഭാവനകളില്‍ നിന്ന് ഒഴിവാക്കാനുള്ള അവരുടെ അഭ്യര്‍ത്ഥന സ്‌കൂള്‍ അധികൃതര്‍ നിരസിച്ചതായി ഹരജിക്കാരി പറയുന്നു. തുടര്‍ന്ന് അധികൃതര്‍ തന്നെ ഉപദ്രവിക്കുകയും രാജിവെയ്പ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.

ദല്‍ഹി ഉപമുഖ്യമന്ത്രിക്ക് പരാതി നല്‍കി,അനേഷണം ആരംഭിക്കുന്നതിനിടെയാണ് ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി സ്‌കൂള്‍ അധികൃതര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഹരജിക്കാരി പറഞ്ഞു.