Sunday
11 January 2026
28.8 C
Kerala
HomeIndiaകന്നട സൂപ്പർ താരം പുനീത്‌ രാജ്‌കുമാർ അന്തരിച്ചു

കന്നട സൂപ്പർ താരം പുനീത്‌ രാജ്‌കുമാർ അന്തരിച്ചു

കന്നഡ ചലച്ചിത്ര താരം പുനീത് രാജ്‌കുമാര്‍ 46) അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന്  ബംഗളൂരുവിലെ വിക്രം  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നടന്‍ രാജ്‌കുമാറിന്റെ മകനാണ് പുനീത്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്‌ത പുനീത്‌ കന്നടയിൽ ഏറ്റവുമധികം ആരാധകരുള്ള സിനിമാതാരമാണ്‌. പവർ സ്‌റ്റാർ എന്ന പേരിലാണ്‌ പുനീത്‌ അറിയപ്പെടുന്നത്‌.

RELATED ARTICLES

Most Popular

Recent Comments