ദേശീയ ജനന മരണ രജിസ്‌റ്റർ അനാവശ്യ നടപടി: സിപിഐ എം

0
131

ദേശീയ തലത്തിൽ ജനന–-മരണ രജിസ്‌റ്റർ വിവരശേഖരം തയ്യാറാക്കാൻ ലക്ഷ്യമിട്ട്‌ കൊണ്ടുവരുന്ന നിയമഭേദഗതി അധികാരകേന്ദ്രീകരണത്തിനുള്ള അനാവശ്യ നടപടിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. നിലവിൽ ജനന–-മരണ രജിസ്‌ട്രേഷൻ സംസ്ഥാനഅധികാരത്തിലുള്ള വിഷയമാണ്‌.പൗരന്മാരുടെ ദേശീയ പട്ടിക(എൻആർസി) തയ്യാറാക്കാൻ അടിസ്ഥാനമായ ദേശീയ ജനസംഖ്യ രജിസ്‌റ്റർ(എൻപിആർ) പുതുക്കുന്നതിനു ആവശ്യമായ വിവരശേഖരത്തിനുവേണ്ടി 1969ലെ ജനന–-മരണ രജിസ്‌ട്രേഷൻ നിയമം ഭേദഗതി ചെയ്യാനാണ്‌ നിർദേശം.

എൻപിആർ–-എൻആർസി എന്നിവയും പൗരത്വ ഭേദഗതി നിയമവും ചേരുമ്പോൾ നടക്കുക  ഒഴിവാക്കലുകളും ഭിന്നിപ്പുമാണ്‌. സർവകാര്യങ്ങളിലും നോട്ടമിടുന്ന ഭരണക്കാരെ കൂടുതൽ ശക്തിപ്പെടുത്താനും ഇത്‌ വഴിയൊരുക്കും. ജനന–-മരണ രജിസ്‌ട്രേഷൻ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ തുടരണമെന്ന്‌ പിബി ആവശ്യപ്പെട്ടു.