അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യ നീട്ടി

0
76

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ. നവംബര്‍ 30 വരെ വിലക്ക് നീട്ടിയതായി ഡിസിജിഎ സര്‍ക്കുലര്‍ പുറത്തുവിട്ടു. ചരക്കു നീക്കത്തിന് തടസമില്ലെന്നും ഡിസിജിഎ അറിയിച്ചു.

വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാന സര്‍വീസുകള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനു മുന്‍പ് ഒക്ടോബര്‍ 31 വരെയായിരുന്നു വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

കൊവിഡ് വ്യാപനത്തിന്റെ ആരംഭത്തില്‍ 2020 മാര്‍ച്ചിലാണ് ആദ്യമായി ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനിടെ ചില ഇളവുകള്‍ അനുവദിച്ചെങ്കിലും വിമാന സര്‍വീസുകള്‍ക്ക് പൂര്‍ണമായും അനുമതി നല്‍കിയിട്ടില്ല.