സുപ്രീംകോടതി ഇടപടല്‍ ; ഭാരതി എയർടെല്ലിന്‌ 923 കോടി തിരിച്ചുകൊടുക്കേണ്ട

0
80

ഭാരതി എയർടെല്ലിൽനിന്ന്‌ ജിഎസ്‌ടി ഇനത്തിൽ അധികമായി ഈടാക്കിയ 923 കോടി രൂപ തിരിച്ചുകൊടുക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി. കേന്ദ്രസർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ്‌ നടപടി. 2017 ജൂലൈമുതൽ സെപ്‌തംബർവരെ ജിഎസ്‌ടി ഇനത്തിൽ 923 കോടി അധികമായി അടച്ചെന്നാണ്‌ ഭാരതി എയർടെല്ലിന്റെ വാദം.

2020 മേയിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ എയർടെല്ലിന്റെ വാദം അംഗീകരിച്ചിരുന്നു. ജിഎസ്‌ടിആർ1, ജിഎസ്‌ടി ആർ3 ഫോമുകളിൽ തുടക്കസമയത്ത്‌ മാത്രമേ തെറ്റുകൾ തിരുത്താൻ അവസരമുള്ളൂവെന്ന്‌ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു. ജിഎസ്‌ടിആർ 3ബി ഫോമിൽ നൽകിയ റിട്ടേൺ വിവരങ്ങൾ തികച്ചും ഏകപക്ഷീയമായി തിരുത്താൻ നികുതിദായകർക്ക്‌ അവസരമേകിയാൽ രാജ്യത്തെ നികുതിസംവിധാനത്തിന്‌ തലവേദനയാകുമെന്നും കോടതി പറഞ്ഞു.