അഫ്ഗാനിസ്ഥാനിലെ ബോംബ് സ്ഫോടനം : 12 പേര്‍ക്ക് പരിക്ക്

0
64

അഫ്ഗാനിസ്ഥാനിലെ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വൈകീട്ടോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത്.

ആറ് സുരക്ഷാ സേനാംഗങ്ങള്‍ക്കും ആറ് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനിലെ ഷിയാ മസ്ജിദിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.