തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലില്‍ തീപിടുത്തം

0
69

തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ ചെറിയ തീപിടിത്തം. അഞ്ചാം നിലയിലെ ആര്‍ ടി ഓഫീസിനോട് ചേര്‍ന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. രക്ഷപ്പെടാനുള്ള ഫയര്‍ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നതിനാല്‍ തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. വാതില്‍ തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്തേക്ക് കടന്നത്. ശുചിമുറിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം എടുത്ത് ഒഴിച്ചും, ഫയര്‍ ഫോഴ്സ് എത്തിച്ച ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചുമാണ് തീയണച്ചത്.