Wednesday
17 December 2025
30.8 C
Kerala
HomeSportsഒരു ബൗണ്ടറി പോലുമില്ല; ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സ് , ധോണിക്ക് ഇത് എന്തുപറ്റിയെന്ന് ആരാധകർ 

ഒരു ബൗണ്ടറി പോലുമില്ല; ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സ് , ധോണിക്ക് ഇത് എന്തുപറ്റിയെന്ന് ആരാധകർ 

ഐ.പി.എല്ലിൽ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണി. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ 27 പന്തുകൾ നേരിട്ട ധോണി വെറും 18 റൺസ് മാത്രമാണ് നേടിയത്. 12 വർഷത്തിനിടെ ഇത് ആദ്യമായാണ് 25 പന്തുകൾ നേരിട്ട ഇന്നിംഗ്‌സിൽ ധോണിക്ക് ഒരു ബൗണ്ടറി പോലും നേടാൻ കഴിയാത്തത്.

മത്സരത്തിൽ ഒരു ബൗണ്ടറി പോലും നേടാൻ ധോണിക്കായിരുന്നില്ല. ശരാശരി 66.6 മാത്രമായിരുന്നു. 2009ലാണ് അവസാനമായി ധോണി 25 പന്തുകൾ നേരിട്ട ഒരു ഐ.പി.എൽ മത്സരത്തിൽ ബൗണ്ടറി നേടാതിരിക്കുന്നത്. 2009 റോയൽ ചലഞ്ചേഴ്‌സിനെതിരെ 28 പന്തിൽ 30 റൺസ് എടുത്ത ധോണിക്ക് ഒരു ബൗണ്ടറി പോലും നേടാനായിരുന്നില്ല.

അതേസമയം ധോണിക്ക് പിന്തുണയുമായി പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് രംഗത്തെത്തി. റൺസ് ഒഴുകാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ധോണി നന്നയി പൊരുതി. ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ ഇരു ടീമുകളും നന്നേ ബുദ്ധിമുട്ടി. ധോണി ക്ഷമയോടെ കളിച്ചുവെന്നും ഫ്ലെമിംഗ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments