കോവിഡ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയയാൾ അറസ്റ്റിൽ

0
84

കോവിഡ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയയാൾ അറസ്റ്റിൽ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവായി കാണിച്ച് നഴ്‌സിങ് പരീക്ഷ എഴുതുകയായിരുന്നു. കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിനെ(25)യാണ് അറസ്റ്റ് ചെയ്തത്.

ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ വിദ്യാർഥിയാണ് പ്രജിൻ. കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

 

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവാണെന്ന് കാണിച്ച് പിപിഇ കിറ്റ് ധരിച്ചാണ് പ്രജിൻ പരീക്ഷ എഴുതാൻ വന്നത്. കഴിഞ്ഞ മാസം നടന്ന ഒന്നാംവർഷ റെഗുലർ പരീക്ഷയ്ക്കാണ് എത്തിയത്.