കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത; കൊവിഡ് അവലോകനയോഗം ഇന്ന്

0
68

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണിച്ചേക്കും. ഡബ്ലിയുഐപിആര്‍ പരിധിയില്‍ മാറ്റം വരുത്തിയേക്കും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും. സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവും യോഗം പരിഗണിച്ചേക്കും. എന്നാല്‍ ഉടന്‍ തിയേറ്ററുകള്‍ തുറക്കുന്നതിനോട് ആരോഗ്യവകുപ്പ് അനുകൂലമല്ലെന്നാണ് സൂചന.