ബംഗളൂരുവിൽ ഒരു കോളജിലെ 60 വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം.
കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്റ്റലുകളിൽ ക്വാറൻറൈനിലേക്ക് മാറ്റി. കോവിഡ് ബാധിച്ചവരിൽ മലയാളി വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഈ മാസം ആദ്യമാണ് കോളജിൽ ക്ലാസുകൾ തുടങ്ങിയത്.