സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ ചർച്ചനടത്തും. ഇന്ന് വൈകീട്ടാണ് യോഗം
വിദ്യാർത്ഥികൾക്കായി പ്രത്യേക ബസ് സർവ്വീസ്, ബസുകളുടെ ഫിറ്റ്നെസ്, കൺസെഷൻ എന്നിവയിൽ ഇന്ന് തീരുമാനമുണ്ടാകും.
കുട്ടികൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പ്രത്യേക ബസുകൾ ബോണ്ട് സർവീസ് മാതൃകയിൽ ഏർപ്പെടുത്തുവാൻ തീരുമാനമുണ്ടായേക്കും. ഒന്നര വർഷത്തിലധികമായി ഓടാതെ കിടന്നിരുന്ന സ്കൂൾ ബസുകളുടെ ഫിറ്റ്നസ് വീണ്ടെടുക്കലും ചർച്ചചെയ്യും. വിദ്യാർത്ഥികളുടെ കൺസെഷൻ എങ്ങനെ പുനഃ രാരംഭിക്കണം എന്നതിലും ഇന്നത്തെ യോഗത്തിൽ ധാരണയാകും.