Sunday
11 January 2026
28.8 C
Kerala
HomePoliticsപിഴവുകള്‍ ക്ഷമിക്കണമെന്ന് സതീശന്‍, കണ്ടം വഴി ഓടിച്ച് വി എം സുധീരന്‍

പിഴവുകള്‍ ക്ഷമിക്കണമെന്ന് സതീശന്‍, കണ്ടം വഴി ഓടിച്ച് വി എം സുധീരന്‍

കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിൻവലിപ്പിക്കാൻ അനുനയനീക്കവുമായി എത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശനെ പറപ്പിച്ച് വി എം സുധീരൻ. രാജി വെച്ച തീരുമാനത്തിൽനിന്നും പിന്നോട്ടില്ലെന്നും ഇക്കാര്യം പറഞ്ഞ് ആരും തന്റെയടുത്ത് വരേണ്ടെന്നുമായിരുന്നു സതീശനോട് സുധീരൻ തുറന്നടിച്ചത്. തന്റെ പിഴവുകൾ പൊറുക്കണമെന്ന് സതീശൻ താണുകേണപേക്ഷിച്ചുവെങ്കിലും സുധീരൻ തീരുമാനം മാറ്റിയില്ല. സുധീരനുമായുള്ള അനുനയനീക്കം പരാജയപ്പെട്ടതോടെ രാജി പിന്‍വലിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കാന്‍ പോയതല്ലെന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുകയായിരുന്നു സതീശൻ.

രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ല്‍ നി​ന്നു​ള്ള രാ​ജി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​തീ​ശ​ന്‍ സു​ധീ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തുന്നതിലെ അതൃപ്തി സതീശനെ അറിയിച്ചു. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാമെന്നും തന്റെ തെറ്റുകൾ പൊറുക്കണമെന്നും സതീശൻ കേണപേക്ഷിച്ചു. എന്നാൽ, വഴങ്ങാൻ സുധീരൻ തയ്യാറായില്ല. ഇക്കാര്യം പറഞ്ഞ് ആരും തന്റെയടുത്തേക്ക് വരരുതെന്ന സൂചനയും നൽകിയാണ് സതീശനെ സുധീരൻ പറഞ്ഞയച്ചത്.

സുധീരൻ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനിൽക്കുമെന്നാണ് സതീശൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ അത്ര എളുപ്പമല്ല. രാജി പിന്‍വലിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കാന്‍ പോയതല്ലെന്നും സതീശൻ അവകാശപ്പെട്ടു.
അതിനിടെ, സു​ധീ​ര​നു​മാ​യി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍​വ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. സു​ധീ​ര​നെ കാ​ണു​മെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നായിരുന്നു അനുനയനീക്കം.

എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സു​ധീ​ര​ന്‍റെ രാ​ജി​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ കെ​പി​സി​സി പ്രസിഡന്റ് കെ സു​ധാ​ക​ര​ന്‍ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് സ​മ്മ​തി​ച്ചു. സു​ധീ​ര​നെ കാ​ണു​മെ​ന്നും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു.

RELATED ARTICLES

Most Popular

Recent Comments