തിങ്കളാഴ്ചത്തെ ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി

0
54

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെതിരെ ശാസ്താംകോട്ട സ്വദേശി സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി.

ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ തടയണമെന്നായിരുന്നു ഹർജി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.