കോട്ടയം നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി

0
14

കോട്ടയം നഗരസഭ ഭരണവും യുഡിഎഫിന് നഷ്ടമായി. നിലവിലെ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് യുഡിഎഫിന് നഗരസഭാഭരണം നഷ്ടമായത്. 30 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. എല്‍ഡിഎഫ് – 22 , ബിജെപി- 8 എന്നിങ്ങനെയാണ് അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ലഭിച്ചത്. കോൺഗ്രസ് വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.

ഒരാളുടെ വോട്ട് അസാധുവായി. ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റിയനെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പദ്ധതി നിര്‍വഹണം മുടങ്ങല്‍, കൗണ്‍സില്‍ തീരുമാനമില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കല്‍, അഴിമതി തുടങ്ങി വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. നഗരസഭാ അധ്യക്ഷയുടെ ഭരണത്തിനെതിരെ ഭരണകക്ഷിയിലും എതിര്‍പ്പുകളുണ്ടായിരുന്നു.