പോക്‌സോ കേസ് : ഇരയെ വിവാഹം കഴിച്ചാൽ കേസ് റദ്ദാവില്ല, പീഡനം കൊലപാതകത്തെക്കാൾ നീചം ; ഹൈക്കോടതി

0
119

ഇരയെ വിവാഹം കഴിച്ചതിനാല്‍ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുപ്രതിയും നല്‍കിയ ഹർജി തള്ളി ഹൈക്കോടതി. ബലാത്സംഗം സമൂഹത്തോടുള്ള കുറ്റകൃത്യമായതിനാല്‍ ഇതിനുശേഷം ഇരയെ വിവാഹം കഴിക്കുന്നതും ഒത്തുതീര്‍പ്പുണ്ടാക്കുന്നതും ക്രിമിനല്‍ കേസ് റദ്ദാക്കാനോ വിചാരണയില്‍നിന്ന് ഒഴിവാക്കാനോ ഉള്ള കാരണമല്ലെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ഷേര്‍സി പറഞ്ഞു.

ലൈംഗിക പീഡനം കൊലപാതകത്തെക്കാള്‍ ഭീകരമായ പ്രവൃത്തിയാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ ഏറ്റവും ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമായി അതിനെ കണക്കാക്കുന്നതെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. 2017ല്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ സ്വദേശിയായ 21കാരനും പീഡനത്തിന് കൂട്ടുനിന്നതിന് പ്രതിചേര്‍ക്കപ്പെട്ട സുഹൃത്തും നല്‍കിയ ഹർജികളാണ് കോടതി തള്ളിയത്.