സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു

0
43

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വെ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.നവംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ അടക്കം തുറക്കുന്ന സാഹചര്യത്തിലാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനം.

സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക. ബുധാനാഴ്ച സംസ്ഥാന സര്‍ക്കാറും റെയില്‍വെയും ചേര്‍ന്നുള്ള സംയുക്തയോഗത്തില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ തീരുമാനം ഉണ്ടാകും.