ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ വധിച്ചു, തോക്കുകളുമടക്കം വന്‍ ആയുധശേഖരം പിടികൂടി

0
49

ജമ്മു കാശ്മീരിലെ ഉറി സെക്ടർ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു പാകിസ്ഥാൻ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങളും സ്ഥിരീകരിച്ചു. അഞ്ച് എ.കെ 47 തോക്കുകള്‍, 70 ഗ്രനേഡുകള്‍, എട്ട് പിസ്റ്റളുകള്‍ എന്നിവയടക്കം വന്‍ ആയുധശേഖരം ഭീകരരില്‍ നിന്ന് കണ്ടെത്തി.

ആക്രമണത്തില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. ആറ് ഭീകരരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈനികവൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ ബന്ദിപ്പോറയിൽ നാല് ലക്ഷകര്‍ ഭീകരരെ പിടികൂടി. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.