അഖാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്രഗിരിയുടെ മരണത്തില്‍ അന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കും. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ശുപാര്‍ശ ചെയ്തിരുന്നു. നരേന്ദ്രഗിരിയുടെ മരണത്തില്‍ അഖാഡ പരിഷത്ത് അടക്കം സിബിഐ അന്വേഷണം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐ അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.
കേസിന്റെ പ്രാഥമിക വിവരങ്ങൾ സിബിഐ ഇതിനകം ശേഖരിച്ചിട്ടുണ്ട്.
നരേന്ദ്രഗിരിയുടെ മരണത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്രഗിരിയുടെ അടുത്ത ശിഷ്യൻ ആനന്ദ് ഗിരി അടക്കം മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ, നരേന്ദ്രഗിരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴുത്തില്‍ വി ആകൃതി പാടുകള്‍ കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബലപ്രയോഗം നടന്നതിന്റെ തെളിവുകളില്ല. ആത്മഹത്യ എന്നത് ശരിവെക്കുന്നതാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നാണ് സൂചന.