ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ വിമത പ്രകടനം, ആശങ്കയിൽ നേതാക്കൾ

0
116

മുസ്ലിംലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ ലീഗ് വിമത വിഭാഗത്തിന്റെ പ്രകടനം. പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത തളിപ്പറമ്പിലെ വിമത മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചിരുന്നു.

നേതൃത്വം പറയുന്നത് കേട്ടില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഔദ്യോഗിക നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ലീഗ് വിമതരുടെ ശക്തി പ്രകടനം നടത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും വക വെക്കാതെ നൂറുകണക്കിന് പ്രവർത്തകർ പരസ്യപ്രകടനം നടത്തിയത് ലീഗ് നേതാക്കളെ അമ്പരിപ്പിച്ചിട്ടുണ്ട്.