ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം കവർന്നു

0
78

പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർന്നു. തിടപ്പള്ളിക്കകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ കഴിഞ്ഞ ദിവസം രാത്രിയാണ് കവർന്നത്. അലമാര തകർത്താണ് മോഷണം. വഴിപാടായി ലഭിച്ച 60 ളം സ്വര്‍ണ്ണ താലികളും, 14 സ്വര്‍ണ്ണ പൊട്ടുകളും 16 വെള്ളി താലികളും നഷ്ടപ്പെട്ടതായി നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. രാവിലെ സെക്രട്ടറി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വഴിപാട് കൗണ്ടറിലെ അലമാരയും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും തകർക്കാനായില്ല. ഷൊർണുർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയ്ക്ക് ശേഷം അന്വേഷണം ആരംഭിച്ചു.