‘ഉണരുമീ ഗാനത്തിന്റെ’ ഉദ്ഘാടനം ഇന്ന്

0
22

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന 65 ദിവസം നീളുന്ന മഴമിഴി
മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് 25 ദിവസം പിന്നിടുന്നു. ഇന്ന് മുതൽ ഉണരുമീ  ഗാനം എന്ന പുതിയ സെഗ്മെന്റിന് തുടക്കമാകും.

ആദ്യ ഘട്ടത്തിൽ തനത് നാടൻ ക്ലാസിക്കൽ കലാരൂപങ്ങളുടെ പ്രകടനമാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനൊപ്പം ഇന്ന് മുതൽ പുതിയ സെഗ്‌മെന്റായി  ശ്രദ്ധിക്കപ്പെടാതെപോകുന്ന ഗായക സംഘങ്ങളുടെ പ്രകടനങ്ങൾകൂടി  ഉൾപ്പെടുത്തും. ‘ഉണരുമീ ഗാനം’ എന്ന് പേരിട്ടിട്ടുള്ള സെഗ്മെന്റിൽ അന്ധ ഗായക സംഘങ്ങളുടെയും തെരുവ്‌ ഗായക സംഘങ്ങളുടെയും അനാഥാലയങ്ങളിൽ നിന്നും വൃദ്ധ സദനങ്ങളിൽ നിന്നും ജയിലുകളിൽ നിന്നുമുള്ള ഗായക സംഘങ്ങളുടെയും കലാപ്രകടനങ്ങളുണ്ടാകും.

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽവെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ‘ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അതോടൊപ്പം മഴമിഴിയുടെ രണ്ടാംഘട്ട പ്രമോ വീഡിയോയും മന്ത്രി പുറത്തിറക്കും.