ട്രെയിനിന് നേരെ കുപ്പിയേറ്; ഒരാൾക്ക് പരിക്ക്

0
62

വഞ്ചിനാട് എക്സ്‌പ്രസിന് നേരെ ഉണ്ടായ കുപ്പിയേറിൽ യാത്രക്കാരന് പരിക്ക്. കോഴിക്കോട് സ്വദേശി സജീവിനാണ് (20) മദ്യക്കുപ്പികൊണ്ടുള്ള ഏറിൽ മുഖത്ത് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30ഓടെ വർക്കല അയന്തിയിലായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോയ വഞ്ചിനാടിന്റെ ഡി 10 കോച്ചിനാണ് സാമൂഹ്യവിരുദ്ധർ കുപ്പിയെറിഞ്ഞത്.

മുഖം കഴുകുന്നതിന് വാഷ് ബേസിന് സമീപം നിന്ന സജീവിന്റെ മൂക്കിന് സമീപത്താണ് ഏറുകൊണ്ടത്. ഇയാൾക്ക് കൊല്ലത്തെത്തിയപ്പോൾ പ്രഥമശുശ്രൂഷ നൽകി. കൊല്ലത്തെ കമ്പനിയിൽ ജോലിചെയ്യുന്ന സജീവ് ജോലി ആവശ്യത്തിന് തിരുവനന്തപുരത്ത് പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.