ഏകീകൃത തദ്ദേശഭരണ വകുപ്പ് യാഥാർഥ്യമാകുന്നു, മാർഗരേഖ പുറത്തിറങ്ങി

0
104

ഇടതുപക്ഷ സർക്കാരിന്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃതമായ തദ്ദേശ ഭരണ വകുപ്പ്. വാക്ക് പാലിച്ചുകൊണ്ട് ഏകീകൃത തദ്ദേശ വകുപ്പിനുള്ള മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കി. തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. പഞ്ചായത്ത്‌, നഗരകാര്യ, ഗ്രാമവികസന, നഗര ഗ്രാമ ആസൂത്രണവകുപ്പും എൻജിനിയറിങ് വിഭാഗവും ഒരു കുടക്കീഴിലാകുന്നുവെന്നതാണ്‌ പ്രത്യേകത.വകുപ്പിനു കീഴിലെ പദ്ധതികൾ കേന്ദ്രീകൃതമാകാൻ ഇത്‌ സഹായിക്കും. തദ്ദേശസ്ഥാപനങ്ങളെ മേലേത്തട്ടിൽനിന്ന്‌ നിയന്ത്രിച്ചിരുന്ന സംസ്ഥാന, ജില്ലാ ഓഫീസുകൾ സഹായകേന്ദ്രങ്ങളായി മാറും. രണ്ട്‌ ഓഫീസും ഒന്നാകും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ എവിടെയും ഇനിമുതൽ ജീവനക്കാരെ മാറ്റിനിയമിക്കാം. ഇത്‌ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതിനായുള്ള സ്‌പെഷ്യൽ റൂൾസ്‌ തയ്യാറാക്കുന്നതും സംഘടനാരൂപവും അന്തിമഘട്ടത്തിലാണ്‌. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടുത്തദിവസം ആരംഭിക്കും.