ഐപിഎൽ 14ആം സീസണിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ആവേശജയം കുറിച്ചിരുന്നു. പോയിൻ്റ് ടേബിളിൽ ചെന്നൈ രണ്ടാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്.
ആദ്യ പാദത്തിൽ കളിച്ച ടീമിൽ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലാതെ ഇറങ്ങുന്ന ടീമുകളാണ് ചെന്നൈയും മുംബൈയും.ചെന്നൈ സൂപ്പർ കിംഗ്സിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറൻ കളിക്കില്ല. പകരം ഡ്വെയിൻ ബ്രാവോ കളിച്ചേക്കും. സിപിഎലിനിടെ പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി ഇന്ന് കളിച്ചേക്കുമെന്നാണ് സൂചനയെങ്കിലും ഡുപ്ലെസിക്ക് പകരം റോബിൻ ഉത്തപ്പ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.
പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൺ വേട്ടക്കാരിൽ 380 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. കെ.എൽ. രാഹുൽ (331), ഫാഫ് ഡുപ്ലസി (320), പൃഥ്വി ഷാ (308), സഞ്ജു സാംസൺ (277) എന്നിവരാണ് പിന്നിൽ.
30 | Mumbai Indians vs Chennai Super Kings | 19 September, Sunday | 7:30PM | Dubai |
31 | Kolkata Knight Riders vs Royal Challengers Bangalore | 20 September, Monday | 7:30PM | Abu Dhabi |
32 | Punjab Kings vs Rajasthan Royals | 21 September, Tuesday | 7:30PM | Dubai |
33 | Delhi Capitals vs Sunrisers Hyderabad | 22 September, Wednesday | 7:30PM | Dubai |
34 | Mumbai Indians vs Kolkata Knight Riders | 23 September, Thursday | 7:30PM | Abu Dhabi |
35 | Royal Challengers Bangalore vs Chennai Super Kings | 24 September, Friday | 7:30PM | Sharjah |
36 | Delhi Capitals vs Rajasthan Royals | 25 September, Saturday | 3:30PM | Abu Dhabi |
37 | Sunrisers Hyderabad vs Punjab Kings | 25 September, Saturday | 7:30PM | Sharjah |
38 | Chennai Super Kings vs Kolkata Knight Riders | 26 September, Sunday | 3:30PM | Abu Dhabi |
39 | Royal Challengers Bangalore vs Mumbai Indians | 26 September, Sunday | 7:30PM | Dubai |
40 | Sunrisers Hyderabad vs Rajasthan Royals | 27 September, Monday | 7:30PM | Dubai |
41 | Kolkata Knight Riders vs Delhi Capitals | 28 September, Tuesday | 3:30PM | Sharjah |
42 | Mumbai Indians vs Punjab Kings | 28 September, Tuesday | 7:30PM | Abu Dhabi |
43 | Rajasthan Royals vs Royal Challengers Bangalore | 29 September, Wednesday | 7:30PM | Dubai |
44 | Sunrisers Hyderabad vs Chennai Super Kings | 30 September, Thursday | 7:30PM | Sharjah |
45 | Kolkata Knight Riders vs Punjab Kings | 1 October, Friday | 7:30PM | Dubai |
46 | Mumbai Indians vs Delhi Capitals | 2 October, Saturday | 3:30PM | Sharjah |
47 | Rajasthan Royals vs Chennai Super Kings | 2 October, Saturday | 7:30PM | Abu Dhabi |
48 | Royal Challengers Bangalore vs Punjab Kings | 3 October, Sunday | 3:30PM | Sharjah |
49 | Kolkata Knight Riders vs Sunrisers Hyderabad | 3 October, Sunday | 7:30PM | Dubai |
50 | Delhi Capitals vs Chennai Super Kings | 4 October, Monday | 7:30PM | Dubai |
51 | Rajasthan Royals vs Mumbai Indians | 5 October, Tuesday | 7:30PM | Sharjah |
52 | Royal Challengers Bangalore vs Sunrisers Hyderabad | 6 October, Wednesday | 7:30PM | Abu Dhabi |
53 | Chennai Super Kings vs Punjab Kings | 7 October, Thursday | 3:30PM | Dubai |
54 | Kolkata Knight Riders vs Rajasthan Royals | 7 October, Thursday | 7:30PM | Sharjah |
55 | Sunrisers Hyderabad vs Mumbai Indians | 8 October, Friday | 3:30PM | Abu Dhabi |
56 | Royal Challengers Bangalore vs Delhi Capitals | 8 October, Friday | 7:30PM | Dubai |
57 | Qualifier 1 | 10 October, Sunday | 7:30PM | Dubai |
58 | Eliminator | 11 October, Monday | 7:30PM | Sharjah |
59 | Qualifier 2 | 13 October, Wednesday | 7:30PM | Sharjah |
60 | Final | 15 October, Friday | 7:30PM | Dubai |