Wednesday
17 December 2025
30.8 C
Kerala
HomeKeralaകേരളത്തിൽ നാർക്കോട്ടിക്‌ മാഫിയ പിടിമുറുക്കുന്നു എന്ന് നജീബ് കാന്തപുരം

കേരളത്തിൽ നാർക്കോട്ടിക്‌ മാഫിയ പിടിമുറുക്കുന്നു എന്ന് നജീബ് കാന്തപുരം

കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക്‌ മാഫിയ പിടിമുറുക്കുന്നുണ്ട്‌.പ്രത്യേകിച്ച്‌ ഈ കോവിഡ്‌ കാലം നാർക്കോ സംഘങ്ങളുടെ ശ്രംഖല അതിന്റെ വല ശക്തമായി വിരിച്ചിട്ടുണ്ട്‌. പെൺകുട്ടികളടക്കം നമ്മുടെ പിഞ്ചു കുട്ടികളെ പോലും അതിന്റെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. പണമുണ്ടാക്കാൻ ഏത്‌ വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന്‌ പിറകിലുണ്ട്‌. ഏത്‌ കുട്ടിയും വലയിൽ വീണു പോകും വിധമാണ്‌ ഇതിന്റെ നെറ്റ്‌ വർക്ക്‌.

പാലാ ബിഷപ്പ്‌ ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക്‌ മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം. വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴിതിരിച്ച്‌ വിടരുത്‌. അത്‌ തെറ്റും ദുരുദ്ദേശപരവുമാണ്‌.
ഇന്ന് നേരിട്ടറിഞ്ഞ നെഞ്ച്‌ പിളർക്കുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ്‌ ഈ കുറിപ്പ്‌.

RELATED ARTICLES

Most Popular

Recent Comments