പെട്രോളിനും ഡീസലിനും ജി എസ് ടിക്ക് സമയമായില്ലെന്ന് നിർമല സീതാരാമൻ

0
80

ലക്‌നൗവിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ പെട്രോളും ഡീസലും ജി എസ് ടി യുടെ കീഴിൽ കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചു. യോഗത്തിന് ശേഷം കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കി. ജിഎസ്‌ടി കൗൺസിൽ യോഗം ഏകകണ്‌ഠമായി ഇക്കാര്യം തീരുമാനിക്കുകയായിരുന്നു. കേരള ഹൈക്കോടതി നിർദേശപ്രകാരമാണ് പെട്രോൾ ഡീസൽ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്ന വിഷയം പരിഗണിച്ചതെങ്കിലും കേന്ദ്ര സർക്കാർ നടപ്പാക്കാൻ താൽപ്പര്യപ്പെട്ടില്ല.പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിലാക്കാൻ ഇപ്പോൾ അനുകൂല സമയമല്ലെന്നും ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ യോഗശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്‌ടി യോഗത്തിൽ ബിജെപി ഭരണ സംസ്ഥാനങ്ങൾ നിർദേശത്തെ ശക്തമായി എതിർക്കുകയും ചെയ്തതോടെ കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു.