ലൈഫ് മിഷൻ: പതിനായിരം വീടുകൾ കൂടി പൂർത്തിയായി, പ്രഖ്യാപനം ഇന്ന്

0
86

കേരളത്തിന്റെ പാർപ്പിട വികസന പദ്ധതിയായ ലിപ് മിഷൻ വീണ്ടും ഒരു നാഴികകല്ല് കൂടി പിന്നിടുകയാണ്. മിഷന്റെ ഭാഗമായി പതിനായിരം വീടുകൾ കൂടി പൂർത്തിയാക്കിയിരിക്കുകയാണ് സർക്കാർ. പതിനായിരം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി ബി നൂഹും പങ്കെടുക്കും.ഭൂമിയില്ലാത്തവരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.ഇതുകൂടാതെ 17 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്