മലപ്പുറത്ത് സഹപ്രവർത്തകയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

0
61

മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പ്രതികൾ താമസിച്ച വീട്ടിലേക്ക് വിരുന്നിന് വിളിച്ചു വരുത്തി ജ്യൂസിൽ മദ്യം ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി മൊഴി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടിൽ ജോൺ പി ജേക്കബ്(39), മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണത്തിൽ ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു എന്നും വ്യക്തമായി. ഇന്ന് പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.