കോൺഗ്രസ് പ്രസിഡന്റിനെ മദാമ്മയെന്ന് വിളിച്ച മുരളീധരനാണ് അച്ചടക്കം പറയുന്നത്: അനില്‍കുമാര്‍

0
152

അച്ചടക്കത്തെ കുറിച്ച് പറയാന്‍ കെ മുരളീധരന്‍ എംപിക്ക് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും അനില്‍കുമാര്‍ ചോദിക്കുന്നു. ‘കോണ്‍ഗ്രസിന്റെ പ്രസിഡണ്ടിനെ മദാമ്മയെന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, എകെ ആന്റണിയെ മുക്കാലില്‍കെട്ടി അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ എന്ന അച്ചടക്കം പഠിക്കുന്നത്. ഇനി എന്നെ വിട്ടേക്കു. നിങ്ങള്‍ വീതം വെക്കുകയോ തമ്മിലടിക്കുകയോ കുത്തിമരിക്കുകയോ ചെയ്യൂ. മഹത്തായി പൊതുപ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയില്‍ ആണ് ഉള്ളത്. എന്റെ ദേഹത്തേക്ക് കയറരുത്- അനിൽകുമാർ പറഞ്ഞു.