സു​ഖം ​പ്രാ​പി​ക്കു​ന്നു, പെ​ലെ ഉടൻ ആശുപത്രി വിടും

0
54

വ​ന്‍​കു​ട​ലി​ലെ ട്യൂ​മ​ര്‍ നീ​ക്കം​ചെ​യ്ത ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ചി​കി​ത്സ​യി​ലു​ള്ള ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പെ​ലെ സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു. അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് മാ​റ്റും. പെ​ലെ​യു​ടെ മ​ക​ള്‍ കെ​ലി നാ​സി​മെ​ന്‍റോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ണ്‍​പ​തു​കാ​ര​നാ​യ പെ​ലെ സാ​വോ പോ​ളോ​യി​ലെ ആ​ല്‍​ബ​ര്‍​ട്ട് ഐ​ന്‍​സ്റ്റീ​ന്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ത​ന്‍റെ പി​താ​വി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യും ഇ​പ്പോ​ള്‍ വേ​ദ​ന​ക​ളൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്നും കെ​ലി നാ​സി​മെ​ന്‍റോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. ഓ​ഗ​സ്റ്റ് 31 മു​ത​ല്‍ പെ​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.