ആദിവാസി യുവതിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

0
145

ആദിവാസി യുവതിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് വാഴച്ചാല്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

പഞ്ചമിയും ഭര്‍ത്താവ് പൊന്നപ്പനും വനവിഭവങ്ങള്‍ ശേഖരിക്കാനായി വാഴച്ചാല്‍ വനത്തിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെയാണ് മരിച്ച വിവരം അറിയുന്നത്. പൊന്നപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.