കുറ്റ്യാടി ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ്: ലീഗ് നേതാക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

0
68

കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അറസ്റ്റില്‍. പ്രവാസി ലീഗ് നേതാക്കളായ കരണ്ടോട് സ്വദേശികളായ തയ്യുള്ളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് കെ പി ഹമീദ് എന്നിവരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കുറ്റ്യാടി പൊലീസ്സ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ കുറ്റ്യാടി പൊലീസ് ലൂക്കൗട്ട് പുറപ്പടിച്ചിരുന്നു. ഇവരെ ഖത്തറില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ നടപടി കെക്കൊണ്ടിരുന്നു. ബുധനാഴ്ച ഖത്തറില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയതായിരുന്നു ഇരുവരും.