Tuesday
3 October 2023
25.8 C
Kerala
HomeKeralaമദ്യപിച്ച് ജോലിക്കെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്തു

മദ്യപിച്ച് ജോലിക്കെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്തു

മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൊല്ലം പനയ്ക്കൽത്തൊടി ദേവസ്വത്തിലെ തകിൽ ജീവനക്കാരനായ ടി.സതീഷ് കുമാറിനെയാണ് സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മധ്യമേഖലാ വിജിലൻസ് വിഭാഗം പനയ്ക്കൽത്തൊടി ദേവസ്വത്തിൽ നടത്തിയ
മിന്നൽ പരിശോധനയിലാണ് സതീഷ് കുമാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.തുടർന്ന് സതീഷ് കുമാറിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് വകുപ്പ് തല നടപടിക്കായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറാണ് തകിൽ വാദകനായ സതീഷ് കുമാറിനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സുനിൽ അരുമാനൂർ
പബ്ലിക് റിലേഷൻസ് ഓഫീസർ

RELATED ARTICLES

Most Popular

Recent Comments