‘ദി വയര്‍’ ഫെയിം ടിവി താരം മൈക്കല്‍ കെ വില്യംസ് അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍

0
18

 

യു എസ് ടിവി നടന്‍ മൈക്കല്‍ കെ വില്യംസിനെ ന്യൂയോര്‍ക്ക് സിറ്റി അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 54 വയസായിരുന്നു. അമിതമായി മരുന്ന് അകത്ത് ചെന്നതാണ് മരണകരണമെന്നാണ് സംശയിക്കുന്നത്. അമിത അളവിൽ ഹെറോയിൻ ഉപയോഗിച്ചതാകാം മരണകാരണമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ‘ന്യൂയോർക്ക് പോസ്റ്റും’ ബിബിസിയും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധന നടക്കുകയാണ്. അതിനുശേഷമേ എന്തെങ്കിലും വിവരം പുറത്തുപറയാനാകുവെന്ന് ന്യൂയോര്‍ക്ക് പൊലീസ് വക്താവ് ജോൺ ഗ്രിംബെൽ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വീകരണമുറിയില്‍ കുടുംബാംഗമാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടതെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. തങ്ങൾ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നതായി ന്യൂയോര്‍ക്ക് പൊലീസ് വക്താവ് ജോൺ ഗ്രിംബെൽ പറഞ്ഞു. അപ്പാർട്ട്മെന്റിൽ അക്രമമോ പിടിവലിയോ നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. മാത്രമല്ല, അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടുമില്ല. അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് അറിയിച്ചു.

ദി വയറിലെ ഒമര്‍ എന്ന കഥാപാത്രം വില്യംസിനെ പ്രശസ്തിയിലേക്കുയർത്തി. ഈ വര്‍ഷത്തെ എമി അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചിരിക്കെയാണ് വില്യംസിന്റെ അപ്രതീക്ഷിതമരണം. ദി വയര്‍, ബ്രോഡ് വാക് എംപയര്‍, ബോഡി ബ്രോകേഴ്‌സ് അടക്കം നിരവധി സിനിമകളിലും സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ഏറെ കൈയ്യടി നേടിക്കൊടുത്തു. 2002 മുതല്‍ 2008 വരെ 5 സീസണായി സംപ്രേക്ഷണം ചെയ്ത സീരീസ് മൈകലിന് ലോകമെമ്ബാടും ഏറെ ആരാധകരെ നേടിക്കൊടുത്തു. നടന്റെ പെട്ടെന്നുള്ള മരണവാര്‍ത്ത കേട്ട് ആരാധകരും താരങ്ങളും ഞെട്ടി. നടന്‍ മൈക്കല്‍ കെന്നത്ത് വില്യംസിന്റെ വിയോഗം കുടുംബം അറിയിക്കുന്നത് വളരെ ദുഖത്തോടെയാണ്,’ നടന്റെ പ്രതിനിധി പറഞ്ഞു.