നിപ: വീണ്ടും ആശ്വാസം, രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്

0
21

 

കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ട് വയസുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ കൂടി പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാമ്പിളുകൾ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. ഇതോടെ പത്ത് പേരുടെ ഫലം നെഗറ്റീവായി.