Tuesday
23 December 2025
29.8 C
Kerala
HomeKeralaപ്രസ്ക്ലബ്ബ് ജേർണലിസം കോഴ്സ് ; 10 പേർക്ക് സ്കോളർഷിപ്പ് നൽകും

പ്രസ്ക്ലബ്ബ് ജേർണലിസം കോഴ്സ് ; 10 പേർക്ക് സ്കോളർഷിപ്പ് നൽകും

 

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14 വരെ ദീർഘിപ്പിച്ചു. രണ്ട് ബാച്ചുകളിലായി 10 മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾ അർഹരായവർക്ക് ലഭ്യമാക്കും. ഒരുവർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരത്ത് വച്ചു നടത്തുന്ന എഴുത്തുപരീക്ഷയുടെയും തുടർന്ന് നടത്തുന്ന ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നാലെ അറിയിക്കുന്നതാണ്. അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷഫോറം www.keralapressclub.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷാഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തേണ്ടതാണ്. അക്കൗണ്ട് വിവരങ്ങൾ അപേക്ഷയോടൊപ്പം ലഭിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ : ijtrivandrum@gmail.com/ pressclubtvpm@gmail.com ഫോൺ: 9746224780, 8921888394.

RELATED ARTICLES

Most Popular

Recent Comments