റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ സമ്പന്നിരില്‍ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയില്‍ 2021ല്‍മാത്രം 15 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ലോക കോടീശ്വരപട്ടികയില്‍ നിലവില്‍ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്.
Recent Comments