മിസ്ബ ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു

0
68

മിസ്ബ ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു. ടി20 ലോകകപ്പ് ടീമിനുള്ള പാക് ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ബയുടെ രാജി. അവരുടെ ബൗളിംഗ് പരിശീലകന്‍ വഖാര്‍ യൂനിസും പടിയിറങ്ങി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി.എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിസിബി തയ്യാറായില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.