Wednesday
31 December 2025
23.8 C
Kerala
HomeWorldഅഫ്ഗാനിൽ മാധ്യമങ്ങൾക്കും വിലക്ക്, താലിബാന്‍ വിരുദ്ധ പ്രകടനം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരെ തടഞ്ഞുവെച്ചു

അഫ്ഗാനിൽ മാധ്യമങ്ങൾക്കും വിലക്ക്, താലിബാന്‍ വിരുദ്ധ പ്രകടനം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരെ തടഞ്ഞുവെച്ചു

 

പഞ്ച്ശീറില്‍ ആക്രമണം നടത്താന്‍ താലിബാന്‍ തീവ്രവാദികളെ സഹായിച്ച പാകിസ്ഥാന്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധത്തിന്‍റെ ചിത്രമെടുക്കാനെത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ പിടികൂടി താലിബാന്‍. കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോളോ ന്യൂസിന്‍റെ ഫൊട്ടോഗ്രാഫര്‍ വാഹിദ് അഹ്മദിയോടൊപ്പം അദ്ദേഹത്തിന്‍റെ ക്യാമറയും താലിബാന്‍ കസ്റ്റഡിയില്‍ എടുത്തു. പാക് വിരുദ്ധ പ്രകടനത്തിന്‍റെ ചിത്രവും വീഡിയോയും എടുക്കാനെത്തിയ മറ്റ് ഫോട്ടോ-വീഡിയോഗ്രാഫര്‍മാരെയും താലിബാന്‍ പിടികൂടി.
കാബൂളില്‍ നടന്ന പാക് വിരുദ്ധ പ്രകടനത്തിന്‍റെ ചിത്രം പകര്‍ത്താന്‍ എത്തിയ ടോളോ ന്യൂസ് ക്യാമറമാന്‍ വാഹിദ് അഹ്മദിയെ താലിബാന്‍ തടഞ്ഞുവെച്ചതിന്റെ വാര്‍ത്ത ട്വിറ്ററില്‍ ടോളോ ന്യൂസ് പങ്കുവെച്ചിരുന്നു. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർക്കുനേരെ താലിബാൻ വെടിവെച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും താലിബാന്‍ മാധ്യമങ്ങളെ വിലക്കി.

RELATED ARTICLES

Most Popular

Recent Comments