Sunday
11 January 2026
24.8 C
Kerala
HomeKeralaപൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി

പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി

പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി സുധീര്‍ ആണ് പിടിയിലായത്. ഒളിവിലുള്ള രണ്ടാം പ്രതി നൗഷാദിന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആമിനയെ ഇന്നലെയാണ് പ്രതികള്‍ വീടുവളപ്പില്‍ കയറി ആക്രമിച്ചത്. ആമിനയും രോഗിയായ അമ്മയും പൂന്തുറ സ്റ്റേഷന്‍ പരിധിയിലെ മണക്കാട് എംഎഎ റോഡിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന്‍റെ മുകളിലെ നിലയില്‍ നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ വാടക്ക് താമസിക്കുകയാണ്. ഇവിടെ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു എന്നു പറഞ്ഞാണ് സുധീറും നൗഷാദും ആമിനയെ ചോദ്യം ചെയ്തത്.

തുടര്‍ന്ന് അയല്‍ക്കാര്‍ പെട്ടെന്ന് ആമിനിയെ തള്ളിയിടുകയും തുടര്‍ന്ന് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയുമായിരുന്നു.തടയാന്‍ ശ്രമിച്ചവരെ ഇവര്‍ തട്ടിമാറ്റുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments